ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യതാ ലംഘനത്തിന് കാരണമാകുന്ന സന്ദേശങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം എന്നിവയ്ക്കും കോടതി നോട്ടീസ് അയച്ചു.
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന സന്ദേശങ്ങൾ തടയേണ്ടത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാനാകുമോ എന്ന് കോടതി ചോദിച്ചു. മോര്‍ഫിങ്ങ് ചിത്രങ്ങളും, അശ്ലീല വീഡിയോ സന്ദേശങ്ങളും അടക്കം പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി.
Comments are closed.