Times Kerala

കറുത്ത നിറം, സൗന്ദര്യവുമില്ല; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

 
കറുത്ത നിറം, സൗന്ദര്യവുമില്ല; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഹൈദരാബാദ്: ഭാര്യയ്ക്ക്യുടെ നിറം കറുപ്പാണെന്നും സൗന്ദരമില്ലെന്നും ആരോപിച്ചു ഭർത്താവ് കൊലപ്പെടുത്തി. ഹൈദരാബാദിലെ മിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. ആന്ധ്രയിലെ അനന്ത്പുർ സ്വദേശിനിയായ അരുണയാണ് ഭർത്താവിന്‍റെ കൊലപ്പെടുത്തിയത്. ക്രൂര കൊലപാതകത്തിന് ശേഷം ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യഗന്തയ്യ എന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു യോഗി ആറു മാസം മുൻപ് അടുത്തബന്ധു കൂടിയായ അരുണയെ വിവാഹം ചെയ്തത്. തുടക്കത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നെങ്കിലും പിന്നീട് ഇരുവരും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് സൗന്ദര്യമില്ലെന്നും പർണജൂ യുവാവ് സ്ഥിരമായി വീട്ടിൽ കലഹമുണ്ടാക്കിയിരുന്നതായി അയൽക്കാർ പറയുന്നു.

ഇക്കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ ഇതേ കാരണത്താൽ വഴക്കുണ്ടായി. ഇതിനിടെ കുപിതനായ യോഗി ഭാര്യയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പോലീസ് പറഞ്ഞു.

Related Topics

Share this story