Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ കാന്‍സര്‍ രോഗികളില്‍ 12% വര്‍ധനവുണ്ടാകുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ കാന്‍സര്‍ രോഗികളിൽ 12% വര്‍ധനവുണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിൻറെ( ഐസിഎംആര്‍) റിപ്പോര്‍ട്ട്.

ചൊവ്വാഴ്ചയാണ് ദി നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപ്പോര്‍ട്ട് 2020 ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ചും ചേര്‍ന്ന് പുറത്തിറക്കിയത്.

രാജ്യത്ത് 2020-ല്‍ റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ രോഗികളിൽ 27.1 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായതാണ്. പുരുഷന്മാരില്‍ ശ്വാസകോശം, വായ്, വയറ്, അന്നനാളം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് കൂടുതല്‍ കാണുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവുമാണ് സാധാരണം.

2020-ല്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കാന്‍സര്‍ കേസുകളില്‍ 6,79,421 പേര്‍ പുരുഷന്മാരും, 7,12,758 പേര്‍ സ്ത്രീകളുമാണ്. ഇത് 2025 ആകുന്നതോടെ യഥാക്രമം 7,63,575, 8,06,218 ആയി ഉയരുമെന്നാണ് വിവരം.

You might also like

Comments are closed.