Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണം; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം കോ​ട​തി. കേസുമായി സംബന്ധിച്ച എല്ലാ രേഖകളും തെളിവുകളും സിബിഐക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നല്‍കി.

തനിക്കെതിരായ എഫ്ഐആർ പറ്റ്നയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തി സമർപ്പിച്ച ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ വി​ധി.

ബീഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടണമെന്ന് ബീഹാർ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

സുശാന്തിന്റെ മരണത്തിന് പിന്നിൽ കാമുകിയയായ റിയ ചക്രവർത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.

You might also like

Comments are closed.