Times Kerala

വീട്ടമ്മക്ക് ലഭിച്ച സൗജന്യ ഗോതമ്പിൽ പാതിയിലേറെ കല്ലെന്ന് പരാതി.!

 
വീട്ടമ്മക്ക് ലഭിച്ച സൗജന്യ ഗോതമ്പിൽ പാതിയിലേറെ കല്ലെന്ന് പരാതി.!

ചാവക്കാട്: റേഷൻ കട വഴി മണത്തലയിലെ വീട്ടമ്മക്ക് ലഭിച്ച സൗജന്യ ഗോതമ്പിൽ പാതിയിലേറെ കല്ലായിരുന്നുവെന്ന് പരാതി. മണത്തല നെടുംപറമ്പിൽ റാണി വാങ്ങിയ നാല് കിലോ ഗോതമ്പിലാണ് പകുതിയിലേറ കല്ലുകളുള്ളത്. മണത്തലയിൽ സുഭാഷിണിയുടെ പേരിലുള്ള റേഷൻ കടയിൽ നിന്നാണ് ചൊവ്വാഴ്ച്ച റാണി ഗോതമ്പ് വാങ്ങിയത്. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പകുതിയും കല്ലായിരുന്നു എന്ന് മനസിലായതെന്നു വീട്ടമ്മ പ്പാ റയുന്നു. സംഭവത്തിൽ ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകുമെന്ന്ച്ചു അവർ പറഞ്ഞു. കൂടാത്തെ ഉന്നത ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും വീട്ടമ്മ പറയുന്നു.

Related Topics

Share this story