Times Kerala

ലിൻസി ആദ്യം ആക്രമിച്ചത് എന്നെ, തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയെ കുത്തിയത്; തിരുവല്ലയിൽ മരുമകളുടെ കുത്തേറ്റു മരിച്ച വയോധികയുടെ മകൻ പറയുന്നു

 
ലിൻസി ആദ്യം ആക്രമിച്ചത് എന്നെ, തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയെ കുത്തിയത്; തിരുവല്ലയിൽ മരുമകളുടെ കുത്തേറ്റു മരിച്ച വയോധികയുടെ മകൻ പറയുന്നു

തിരുവല്ല: നിരണം കൊമ്പങ്കേരിയിൽ ഭർതൃമാതാവിനെ കുത്തിക്കൊന്ന മരുമകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും കുടുംബ വഴിക്കിനിടെയാണ് കൊലപാതകം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടത് . മരുമകൾ ലിൻസി കത്രിക കൊണ്ട് കുത്തുകയായിരുന്നു. മകൻ ബിജിയുടെ ഭര്യയാണ് ലിൻസി. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ലിൻസിയെ ബിജി വിവാഹം കഴിക്കുന്നത്.ഇന്നലെ വൈകിട്ട് ഡോക്ടറെ കണ്ട് മടങ്ങിവരും വഴി ഓട്ടോയിൽ വച്ച് ഭർത്താവ് ബിജിയുമായി ലിൻസി വഴക്കുണ്ടാക്കിയിരുന്നു. വീട്ടിലെത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ ലിൻസി തന്നെ അക്രമിക്കുകയായിരുന്നുവെന്ന് ഭർത്താവ് ബിജി പറയുന്നു. തന്നെ ആക്രമിക്കുന്നത് കണ്ടു തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയെ ലിൻസി കുത്തിയത്. ലിൻസി പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും ഭർത്താവ് പറയുന്നു.അതേസമയം, വീട്ടിൽ വഴക്ക് പതിവായിരുന്നതിനാൽ ശ്രദ്ധിച്ചില്ലെന്ന് പരിസരവാസികളും പറഞ്ഞു.തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ 14ദിവസത്തേക്കാണ് റിമാൻഡ്‌ ചെയ്തത്.

Related Topics

Share this story