Times Kerala

കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് ഗുണ്ടാ നേതാവ് വെറ്റ മുജീബ്; പ്രതിയെ തിരഞ്ഞു പോലീസ്

 
കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് ഗുണ്ടാ നേതാവ് വെറ്റ മുജീബ്; പ്രതിയെ തിരഞ്ഞു പോലീസ്

കൊല്ലം: കായംകുളത്ത് ഫയർസ്റ്റേഷന് സമീപം ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. എംഎസ്എം സ്കൂളിന് സമീപമുള്ള വൈദ്യൻവീട്ടിൽ തറയിൽ സിയാദ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ വെറ്റ മുജീബ് എന്ന ഗുണ്ടാ നേതാവിനെ പൊലീസ് തെരയുന്നു.

റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം മത്സ്യ വ്യാപാരം നടത്തുന്ന ആളാണ് സിയാദ്. സിപിഎം എം.എസ്.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമാണ് കൊല്ലപ്പെട്ട സിയാദ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ് വീണ സിയാദിനെ കൂടെയുള്ളവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കരളിന് ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട സിയാദിന്റെമൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം നാളെ കായംകുളം നഗരസഭ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Topics

Share this story