Times Kerala

ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

 
ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

തൊടുപുഴ: ഇടുക്കി വാത്തിക്കുടിയില്‍ വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആക്രമണമെന്നാണ് ഭർത്താവ് അനിൽ ശ്രീജയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നത്. ഗുരുതര പരുക്കേറ്റ ശ്രീജ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലത്തെ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ് ഉച്ചയോടെയാണ് വീട്ടിലെത്തിയ ശ്രീജയുടെ നേർക്ക് ഭര്‍ത്താവ്​ ആസിഡ്​ ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും പരിക്കേറ്റ ശ്രീജയെ ആദ്യം മുരിക്കാശേരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്​ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിന് ശേഷം ശ്രീജ തന്നെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Related Topics

Share this story