Times Kerala

കോവിഡ് വാക്സിൻ രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായി നൽകുമെന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

 
കോവിഡ് വാക്സിൻ രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായി നൽകുമെന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

സി​ഡ്നി: ഓ​ക്സ്ഫ​ഡ് സ​ർ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ക്കു​ന്ന വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ സ്വീ​ഡി​ഷ്-ബ്രി​ട്ടീ​ഷ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യാ​യ ആ​സ്ട്ര സെ​നെ​ക്ക​യു​മാ​യി ഓസ്ട്രേ​ലി​യൻ ഭരണകൂടം ധാരണയിലെത്തി. ഇത്തരത്തിൽ വികസിപ്പിച്ചെടുക്കുന്ന വാക്സിൻ രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായി നൽകുമെന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍.ഓ​ക്സ്ഫ​ഡ് കോ​വി​ഡ് വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ, അ​ത് ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച് 25 ദ​ശ​ല​ക്ഷ​ത്തോ​ളം വ​രു​ന്ന പൗ​രന്മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നാ​ണ് മോ​റി​സ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Related Topics

Share this story