Times Kerala

ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവം; അഞ്ച് പേർ കൂടി അറസ്റ്റിൽ

 
ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവം; അഞ്ച് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: പൂർണ ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. സംഭവത്തിൽ പുഞ്ച സ്വദേശിയായ സുരേഷ് ബാബുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു. പുഞ്ച സ്വദേശികളായ അബു(47), മുഹമ്മദ് ബുസ്‌താൻ (30), മുഹമ്മദ് അന്‍സിഫ്(23), ആഷിഖ് (27), സുഹൈല്‍ (28) എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.ഗര്‍ഭിണിയായ കാട്ടുപോത്തിനെ വെടിവെച്ചാണ് ഇവർ പിടികൂടിയത്. കാട്ടുപോത്തിന്‍റെ ഭ്രൂണാവശിഷ്‌ടങ്ങളും വേട്ടയാടിയ സാമഗ്രികളും കണ്ടെത്തി.പ്രതികളെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കും.

Related Topics

Share this story