Times Kerala

അന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി 3 വയസുള്ള കുരുന്നിന്റെ ജീവൻ രക്ഷിച്ചു, ഇന്ന് സ്വന്തം ജീവന് വേണ്ടി യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.!

 
അന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി 3 വയസുള്ള കുരുന്നിന്റെ ജീവൻ രക്ഷിച്ചു, ഇന്ന് സ്വന്തം ജീവന് വേണ്ടി യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.!

കൊച്ചി: രണ്ടര വർഷം മുൻപ് കുളത്തിൽ വീണ അയൽവാസിയായ മൂന്നു വയസുള്ള കുരുന്നിനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച മുഹമ്മദ് അസ്‌ലം എന്ന യുവാവ് ഇന്ന് സ്വന്തം ജീവന് വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ്. കോമ്പാറ സ്വദേശിയായ അസ്‌ലം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ എംആർഐ അടക്കമുള്ള പരിശോധനകൾ പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകുന്നേരത്തോടെ റോഡരികിൽ നിൽക്കുകയായിരുന്ന അസ്‌ലാമിനെ അതുവഴി കടന്നു പോയ സ്‌കോർപിയോ കാർ ഇടിച്ചിടുകയായിരുന്നു. ഇതേ തുടർന്നാണ് അസ്ലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹൃദയത്തിന് ക്ഷതമേൽക്കുകയായിരുന്നു. തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ അസ്‌ലമിന്റെ ചികിത്സക്കും മറ്റുമുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. പുറമ്പോക്ക് ഭൂയിൽ കെട്ടിയ ഒരു ഷെഡിലായിരുന്നു ഉമ്മക്കും സഹോദരിക്കുമൊപ്പം അസ്‌ലം താമസിച്ചിരുന്നത്. 2017ലാണ് അസ്‌ലം അതി സാഹസികമായി ഒരു കുരുന്നു ജീവൻ രക്ഷിച്ചത്. അന്ന് നാട്ടുകാരും എടത്തല പഞ്ചായത്തുമൊക്കെ അസ്‌ലാമിനെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരുന്നു. ഇന്നും നാട്ടുകാരുടെയും ചില അടുത്ത ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്.

അതേസമയം, വിദഗ്ധ ചികിത്സക്കും മറ്റുമായി നല്ലൊരു തുക വേണ്ടിവരുമെന്നതിനാൽ അസ്‌ലാമിന്റെ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. സഹായമനസ്ഥിതിയുള്ള കുറച്ചുപേർ വിചാരിച്ചാൽ അസ്‌ലാമിനെ പോലെ ജീവന്റെ വിലയറിയാവുന്ന ഒരു യുവാവിനെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞേക്കും.

സുമനസുകളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട് അസ്‌ലാമിന്റെ മാതാവിന്റെ പേരിൽ സെൻട്രൽ ബാങ്കിന്റെ ആലുവ ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ…

Bank Name: Central Bank
Branch Name: Aluva
A/C No: 3192838451
IFSC: CBIN0280964

Phone: 8848383596

Related Topics

Share this story