Times Kerala

ഐപിഎൽ 2020: മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ; കരാർ തുക 222 കോടി

 
ഐപിഎൽ 2020: മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ; കരാർ തുക 222 കോടി

മുംബൈ: ഈ വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ഡ്രീം ഇലവൻ. അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്.222 കോടി രൂപക്കാണ് കരാർ. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത പുറത്തുവിട്ടത്.

Related Topics

Share this story