Times Kerala

ക്രൂരമായി മുറിവേ‌റ്റ നിലയില്‍ ചോരയൊലിപ്പിച്ചു വഴിയരികിൽ കിടക്കുന്ന യുവതി, ആശുപത്രിയിലെത്തിക്കാതെ ചോദ്യങ്ങൾ ചോദിച്ചും ചിത്രങ്ങൾ പകർത്തിയും നാട്ടുകാർ

 
ക്രൂരമായി മുറിവേ‌റ്റ നിലയില്‍ ചോരയൊലിപ്പിച്ചു വഴിയരികിൽ കിടക്കുന്ന യുവതി, ആശുപത്രിയിലെത്തിക്കാതെ ചോദ്യങ്ങൾ ചോദിച്ചും ചിത്രങ്ങൾ പകർത്തിയും നാട്ടുകാർ

മീറ‌റ്റ്: ശരീരത്തിൽ അതിക്രൂരമായി മുറിവേ‌റ്റ നിലയില്‍ വഴിയരികില്‍ വീണുകിടന്ന യുവതിയെ രക്ഷിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ നോക്കാതെ ചിത്രങ്ങളെടുത്തും ചോദ്യങ്ങള്‍ ചോദിച്ചും നാട്ടുകാര്‍.ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞു ത്വുവാരം അറിഞ്ഞ പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.

മൂ‌ര്‍ച്ചയേറിയ ആയുധം കൊണ്ടുള‌ള വെട്ടേ‌റ്റ് ചോരയൊലിപ്പിച്ച്‌ വഴിയരികില്‍ വീണുകിടന്ന യുവതിയെ സഹായിക്കാത്ത നാട്ടുകാരുടെ നടപടി വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. യുവതിക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു ഇത് എതിര്‍ത്ത സഹോദരനും ബന്ധുവും യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ സഹോദരനും ബന്ധുവായ മറ്റൊരാള്‍ക്കുമെതിരെ കേസെടുത്തതായി മീറ‌റ്റ് പൊലീസ് അറിയിച്ചു.

Related Topics

Share this story