കുവൈത്ത് സിറ്റി : കുവൈത്തില്‍ 643 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതുവരെ 77470 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ചൊവ്വാഴ്ച 610 പേര് ഉള്‍പ്പെടെ 69,243 പേര് രോഗമുക്തി നേടി . മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 505 ആയി.
നിലവിൽ 7722 പേരാണ് ചികിത്സയിൽ കഴിയുന്നത് . 101 പേര് തീവ്രപരിചരണ വിഭാഗത്തിലാണ് . 5306 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത് .
Comments are closed.