Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഓണ്‍ലൈന്‍ വിദേശഭാഷ കോഴ്സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം

പാലക്കാട്;  അസാപിന്റെ ആഭിമുഖ്യത്തില്‍ വിദേശരാജ്യങ്ങളിലെ എംബസിയുമായി സഹകരിച്ച് വിവിധ വിദേശഭാഷകളില്‍ പ്രാവീണ്യം നേടുന്നതിനായി ഓണ്‍ലൈന്‍ വിദേശഭാഷ കോഴ്സുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളുടെ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സ്പാനിഷ്, അറബിക് എന്നീ ഭാഷാ കോഴ്സുകളും ആരംഭിക്കും. 15ന് വയസ്സിന് മുകളിലുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

അതാത് വിദേശ രാജ്യത്തെ സര്‍ക്കാരുമായോ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുമായോ ചേര്‍ന്നാണ് അസാപ് വിദേശ ഭാഷ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നത്. ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകള്‍ ഓഗസ്റ്റ് അവസാന വാരം മുതല്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.asapkerala.gov.in, www.skillparkkerala.in എന്നിവ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9495999700, 9995031619, 9995233282

അസാപ് ഓണ്‍ലൈന്‍ മുഖേന നല്‍കുന്ന വിദേശ ഭാഷ കോഴ്സുകളും അവയുടെ വിശദാംശങ്ങളും

1. ജാപ്പനീസ് –
കോഴ്സ് കാലാവധി –
ലെവല്‍ 5- 150 മണിക്കൂര്‍
പരീക്ഷ – ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ്
കോഴ്സ് ഫീസ് – 6900

2. ജര്‍മ്മന്‍
കോഴ്സ് കാലാവധി
ലെവല്‍ 1 – 80 മണിക്കൂര്‍
GOETH Zen-trum ന്റെ എക്സാം സെര്‍ട്ടിഫിക്കേഷന്‍
കോഴ്സ് ഫീസ് – 5200

3. ഫ്രഞ്ച്
കോഴ്സ് കാലാവധി
ലെവല്‍ 1 – 100 മണിക്കൂര്‍
DELF എക്സാം സെര്‍ട്ടിഫിക്കേഷന്‍
കോഴ്സ് ഫീസ് -5800

4. അറബിക്
കോഴ്സ് കാലാവധി
അറബിക് 100 – 120 മണിക്കൂര്‍
അറബിക് 101 – 120 മണിക്കൂര്‍
കേരള സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്മെന്റ് സെര്‍ട്ടിഫിക്കേഷന്‍

5. സ്പാനിഷ്
കോഴ്സ് കാലാവധി
ലെവല്‍ 1 – 150 മണിക്കൂര്‍
DELE എക്സാം

You might also like

Comments are closed.