chem

‘തമാശ’ യുടെ ഒഫീഷ്യല്‍ ടീസര്‍ നാളെ റിലീസ് ചെയ്യും

നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തമാശ’ യുടെ ഒഫീഷ്യല്‍ ടീസര്‍ നാളെ 5 മണിക്ക് റിലീസ് ചെയ്യും. വിനയ്‌ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രത്തില്‍ സമീര്‍ താഹിറാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്.ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി ചിത്രത്തില്‍ വേഷമിടുന്നത്. ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like

Comments are closed.