Times Kerala

കരിമ്പ് വെട്ടിമാറ്റുന്നതിനിടെ കൃഷിയിടത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

 
കരിമ്പ് വെട്ടിമാറ്റുന്നതിനിടെ കൃഷിയിടത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

ഇടുക്കി: കരിമ്പ് വെട്ടിമാറ്റുന്നതിനിടെ കൃഷിയിടത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കാന്തല്ലൂര്‍ കട്ടിയനാട് സ്വദേശി മോഹന്‍റെ കൃഷിയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കരിമ്പ് വെട്ടുന്നതിനിടെ പാമ്പിനെ കണ്ട മനോഹൻ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി വാച്ചര്‍ കെകെ മണിയുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി ചിന്നാര്‍ വനത്തില്‍ തുറന്ന് വിട്ടു.വെട്ടിയിട്ടിരുന്ന കരിമ്പ് വാരുന്നതിനിടെ അസ്വാഭാവികമായി വഴുവഴുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ തെഴിലാളി സിജിയാണ് പാമ്പിനെ ആദ്യം കണ്ടത്. അതേസമയം,പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

Related Topics

Share this story