Times Kerala

പൂജപ്പുര സെൻട്രൽ ജയിലിലെ കോവിഡ് വ്യാപനം; ആശങ്ക വേണ്ടെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്

 
പൂജപ്പുര സെൻട്രൽ ജയിലിലെ കോവിഡ് വ്യാപനം; ആശങ്ക വേണ്ടെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ‍ജയില്‍ ഡിജിപി ഋഷിരാജ് സിങ്. പൂജപ്പുര ജയിലില്‍ മാത്രമാണ് കോവിഡ് വ്യപനം ഉണ്ടായത് എന്ന് ഡിജിപി പറഞ്ഞു.പൂജപ്പുര ജയിലില്‍ ഇതുവരെ 477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. ജയില്‍ ഫസ്റ്റ് ലെെന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങാനാണ് തീരുമാനം.പൊതുശുചിമുറികളിലൂടെയും പാത്രങ്ങളിലൂടെയുമാകാം കോവിഡ് വ്യാപനം ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. വിചാരണ തടവുകാരനായ മണികണ്ഠനാണ് ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കടുത്ത ആസ്മ രോഗിയായ ഇദ്ദേഹത്തെ ഗുരുതര രോഗലക്ഷണങ്ങളോടെ ഓഗസ്റ്റ് 11 ന് ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 ാം തീയതി മരിച്ചു.

Related Topics

Share this story