Times Kerala

പലയിടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു, പുറത്തു പറയാതെയിരിക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം; ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന പരാതിയുമായി യുവതി

 
പലയിടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു, പുറത്തു പറയാതെയിരിക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം; ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന പരാതിയുമായി യുവതി

ദ്വാരഹാത്: ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. ദ്വാരഹാത് മണ്ഡലത്തില്‍ നിന്നുളള ബിജെപി എംഎല്‍എയായ മഹേഷ് സിംഗ് നേഗിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.വര്‍ഷങ്ങളായി മസൂറി, നൈനിറ്റാള്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, നേപ്പാള്‍ എന്നിവടങ്ങളില്‍ വച്ച് എംഎല്‍എ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. എംഎല്‍എയുടെ വീടിനടുത്താണ് യുവതി താമസിച്ചിരുന്നതെന്നും ഈ അടുപ്പം മുതലാക്കിയാണ് എംഎല്‍എ തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും യുവതി പറയുന്നു.പീഡന വിവരം പുറത്ത് പറയാതെയിരിക്കാൻ എംഎല്‍എയുടെ ഭാര്യ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഡെറാഡൂണിലെ നെഹ്റു കോളനിയിലെ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി എംഎല്‍എയ്ക്കെതിരെ പരാതി നല്‍കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story