വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കെതിരെ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ജോ ബൈഡനും കമല ഹാരിസും വിജയിക്കാൻ അർഹരല്ലെന്നും അവർ ജയിച്ചാൽ രാജ്യം മറ്റൊരു വെനസ്വേല ആയി മാറുമെന്നും ട്രംപ് പറഞ്ഞു.
ബൈഡനും കമലയും ജയിക്കുന്ന എന്നത് ഏറെ അപകടമുള്ള കാര്യമാണ്. റിപ്പബ്ലിക്കൻ തന്നെയാണ് വിജയിക്കുക. തെരഞ്ഞെടുപ്പ് ഏതെങ്കിലും തരത്തിൽ അട്ടിമറിക്കപ്പെട്ടാൽ മാത്രമേ റിപ്പബ്ലിക്കൻസ് തോൽക്കുകയുള്ളുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Comments are closed.