മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു . മലപ്പുറം തെയ്യാല സ്വദേശി ഗണേശന് (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം .
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 169 ആയി . ചൊവ്വാഴ്ച മാത്രം 13 മരണങ്ങള് ഔദ്യോഗികമായി സ്ഥിരീകരിച്ചു .
മലപ്പുറം ജില്ലയില്‍ മാത്രം ഇത് വരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
Comments are closed.