രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു സാംസൺ മുംബൈയിലെത്തി. ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിനായാണ് മുംബൈയിലെത്തിയത്. വരുന്ന ദിവസങ്ങളിൽ മറ്റ് ടീം അംഗങ്ങളും മുംബൈയിൽ എത്തും. തുടർന്ന് എല്ലാവരുമായി യുഎഇയിലേക്ക് തിരിക്കും. മറ്റ് ഐപിഎൽ ടീമുകളും ഈ ആഴ്ചയിൽ തന്നെ യുഎഇയിലെത്തും.
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിൻ്റെ ഫീൽഡിംഗ് പരിശീലകൻ ദിശാന്ത് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐപിഎല്ലിനു വേണ്ടി യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ദിശാന്തിന് കൊവിഡ് പോസിറ്റീവായത്.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് നീട്ടി വച്ചത്.
Comments are closed.