Times Kerala

ഷവോമി മി മാക്‌സ് 2 ഇന്ത്യയിലെത്തി

 

ഷവോമി മി മാക്‌സ് 2 ഇന്ത്യന്‍ വിപണിയിലെത്തി. വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ നിരവധി പ്രത്യേകതകളുമായാണ് ഷവോമിയുടെ ഫോണുകള്‍ എത്തിയത്. ഷവോമി എംഐ മാക്‌സ് പുറത്തിറക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ എംഐ മാക്‌സ് 2 വുമായി ഷവോമി വീണ്ടും എത്തുകയാണ്. 1920X1080 പിക്‌സല്‍ റെസലൂഷനില്‍ 6.44 ഇഞ്ച് ഡിസ്‌പ്ലേയിലാണ് എംഐ മാക്‌സ് 2 പുറത്തിറക്കിയിരിക്കുന്നത്. സ്ലിം ബോഡിയില്‍ പുറത്തിറക്കിയ മാക്‌സ് 2വിന് 211 ഗ്രാം ഭാരമാണുള്ളത്.

ആന്‍ഡ്രോയ്ഡ് 7.1 സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറില്‍ എത്തുന്ന മാക്‌സ് 2വില്‍ നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഒരുക്കിയിരിക്കുന്നത്. 5300 എംഎഎച്ച് ബാറ്ററി ഉയര്‍ന്ന ബാറ്ററി ലൈഫും ഉറപ്പ് നല്കുന്നു. ഇവയ്ക്കു പുറമെ, ഡുവല്‍ സിം, മെമ്മറി കാര്‍ഡില്‍ ഉയര്‍ത്താന്‍ കഴിയുന്ന സ്റ്റോറേജ്, ഫിഗര്‍ പ്രിന്റ് സ്‌കാനര്‍, യുഎസ്ബി, സ്റ്റീരിയോ സ്പീകര്‍, 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

ഡുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ഫോര്‍ കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ സാധ്യമാകുന്ന 12 എംപി ബാക്ക് ക്യാമറയും അഞ്ച് എംപി ഫ്രണ്ട് ക്യാമറയുമാണ് ഇതില്‍ നല്കിയിരിക്കുന്നത്. 16,999 രൂപയാണ് മാക്‌സ് 2 ന്റെ വില. ലോഞ്ചിംഗിനോട് അനുബന്ധിച്ച് ജൂലൈ 20,21 തീയതികളില്‍ ഓണ്‍ലൈന്‍ ഓഫര്‍ സെയില്‍ ഒരുക്കിയിട്ടുണ്ട്.

Related Topics

Share this story