Times Kerala

രാജസ്ഥാനിൽ രണ്ടിടങ്ങളിലായി അഞ്ച് പേർ മുങ്ങി മരിച്ചു

 

ജയ്‌പൂർ: രാജസ്ഥാനിൽ രണ്ടിടങ്ങളിലായി അഞ്ച് പേർ മുങ്ങി മരിച്ചു. ബാർമർ ജില്ലയിൽ രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമടക്കം മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. രണറാം(15), ജസാറാം(13), ഗുദ്ദി(18) എന്നിവരാണ് മരിച്ചത്.ക്ഷേത്രത്തിൽ നിന്ന് മടങ്ങിവരുന്നതിനിടെ കുളത്തിൽ ബൈക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അജ്‌മീറിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. സോമു (26), പ്രദീപ് സിങ് (25) എന്നിവരാണ് മരിച്ചത്.

Related Topics

Share this story