Times Kerala

ബിജെപി കേവലഭൂരിപക്ഷം മറി കടന്നെന്ന് അമിത് ഷാ

 
ബിജെപി കേവലഭൂരിപക്ഷം മറി കടന്നെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ആറാം ഘട്ട തെരഞ്ഞെടുപ്പോട് കൂടി ബിജെപികേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടു . തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രതിപക്ഷം വിളിച്ച്‌ ചേര്‍ത്ത യോഗത്തെ അവര്‍ക്ക് ഇനി യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം പരിഹസിച്ചു.’രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാന്‍. എനിക്ക് ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയാം. അഞ്ചും ആറും ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ബിജെപി കേവല ഭൂരിപക്ഷം കടന്നെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം കൂടി അവസാനിക്കുന്നതോടെ 300 സീറ്റുകള്‍ കടക്കുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു .

Related Topics

Share this story