ജയ്പൂർ: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വിചിത്ര നിർദ്ദേശവുമായി ബിജെപി നേതാവ്. ശംഖ് ഊതാനും ചെളിയിൽ പുതഞ്ഞ് ഇരിക്കാനും പഴ ചെടികളുടെ ഇലകളുടെ ചാറ് കുടിക്കാനുമാണ് രാജസ്ഥാനിലെ ബിജെപി എംപി സുഖ്ബീർ സിംഗ് ജൗനാപുരിയുടെ നിർദ്ദേശം. ചെളിയിൽ പുതഞ്ഞ് ഇരിക്കുകയും ശംഖ് ഊതുകയും ചെയ്യുന്ന ഒരു ദൃശ്യവും എംപി ഫേയ്സ് ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ശ്വാസ കോശവും വൃക്കയും കൃത്യമായി പ്രവർത്തിക്കുന്നതിൽ ശംഖിന് വലിയ സ്ഥാനമുണ്ടെന്നും മുമ്പ് പത്ത് മുതൽ ഇരുപത് സെക്കന്‍റ് വരെയാണ് താൻ ശംഖ് ഊതിയിരുന്നതെന്നും ഇപ്പോൾ രണ്ട് മിനുട്ട് നേരം നിർത്താതെ ശംഖ് ഓതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധശേഷി വർധിപ്പിക്കാൻ മരുന്ന കഴിക്കേണ്ട ആവശ്യമില്ലെന്നും മഴയിൽ പുറത്തിറങ്ങുകയും മണ്ണിൽ ഇരിക്കുകയും ശംഖ് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാമെന്നും എംപി പറയുന്നു.അതേസമയം, ദൃശ്യങ്ങളുടെ അവസാന ഭാഗങ്ങളിൽ മരുന്ന് കഴിക്കുന്നതിൽ നിന്ന് നിങ്ങളെ ഞാൻ പിന്തിരിപ്പിക്കില്ലെന്നും എംപി പറയുന്നുണ്ട്.
ताली थाली के बाद अब शंख बजाइए और कोरोना भगाइए…
सुनिए कीचड़ से सने BJP सांसद की ज़ुबानी pic.twitter.com/haofnHMZar
— Umashankar Singh उमाशंकर सिंह (@umashankarsingh) August 14, 2020
Comments are closed.