ഇറ്റാനഗർ: മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം 65കാരൻ ആത്മഹത്യ ചെയ്‌തു. അരുണാചൽ പ്രദേശിലെ ലോങ്ഡിങ് ജില്ലയിൽ ഫോറസ്റ്റ് കോളനിയിലാണ് സംഭവം. മരുമകളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ലഹരിക്കടിമയായ മാലേം പൻസ പണത്തിന്‍റെ പേരിൽ മരുമകളുമായി തർക്കം ഉണ്ടാകുകയും ഇതിനിടെ മരുമകൾ ടോയിക്കം പൻസയെ (30)യും ചെറുമകളെയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ തൂങ്ങിമരിച്ചു.
ഞായറാഴ്‌ച രാത്രി ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. മരിച്ച സ്ത്രീയുടെ ഭർത്താവ് അസം റൈഫിൾസ് സൈനികനാണ്. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
Comments are closed.