ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ടിബറ്റിൽ ചൈന വൻ ആയുധ വിന്യാസം നടത്തുന്നതായി റിപ്പോർട്ട്. ഇവിടെ ചൈന പീരങ്കി തോക്കുകൾ സ്ഥാപിച്ചു. ടിബറ്റിന്‍റെ പ്രദേശങ്ങളിൽ 4,600 മീറ്റർ ഉയരത്തിൽ ചൈന പീരങ്കി തോക്കുകൾ ജൂലൈ അവസാന വാരം മുതൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റ് മിലിട്ടറി ജില്ലയിൽ 77 കോംബാറ്റ് കമാൻഡിന്‍റെ 150 ലൈറ്റ് സംയോജിത ആയുധ ബ്രിഗേഡ് ചൈന വിന്യസിച്ചിട്ടുണ്ട്.ടിബറ്റ് മേഖലയിൽ ചൈന പല തവണയായി സേനയുടെ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലായി സംയോജിത ആയുധ ബ്രിഗേഡിനെ സ്ഥാപിക്കുകയും ചെയ്‌തായി റിപ്പോർട്ടുകളുണ്ട്.ഇതിന് പുറമെ ഇന്ത്യ- നേപ്പാള്‍- ചൈന അതിര്‍ത്തികള്‍ ചേരുന്ന ലിപുലേഖിന് സമീപവും ചൈന കൂടുതല്‍ സേനാ വിന്യാസം നടത്തുന്നുണ്ട്.
You might also like
Comments are closed.