അമിത ഫീസ് ഈടാക്കിയ സ്ഥാപനമുടമ അറസ്റ്റില്‍
May 15, 2019, 23:04 IST
കൊച്ചി: അമിത ഫീസ് ഈടാക്കിയ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനമുടമ അറസ്റ്റില്‍. രവിപുരത്ത് ആര്‍ആര്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ നടത്തിവന്ന ചളിക്കവട്ടം സ്വദേശി രതീഷ് (44) ആണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.ഇയാള്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കുകയും ആവശ്യമായ പരിശീലനം നല്‍കാതിരിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.