Times Kerala

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ അട്ടിമറി; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും

 
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ അട്ടിമറി; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും

കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ അട്ടിമറിയില്‍ രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ചതില്‍ കഴമ്ബുണ്ടെന്ന് തെളിഞ്ഞതിനാലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. എഎസ്‌ഐ റാങ്കിലുള്ള റൈറ്റര്‍ ശശി, സിപിഒ സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്ന പരാതിയിലാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 33 പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയത് അന്വേഷിക്കുന്ന അതേ ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസും അന്വേഷിക്കുന്നത്.

Related Topics

Share this story