Times Kerala

ഫാന്‍ ശരിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം: കൊച്ചിയില്‍ യുവാവിന് കുത്തേറ്റു

 
ഫാന്‍ ശരിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം: കൊച്ചിയില്‍ യുവാവിന് കുത്തേറ്റു

എറണാകുളം തമ്മനത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പത്തനംതിട്ട അടൂര്‍ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും താമസിച്ചിരുന്ന മുറിയിലെ ഫാൻ ശരിയാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Related Topics

Share this story