chem

കാസർഗോഡ് മൂന്ന് സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; അന്വേഷണം

കാസർകോട്: കാസർകോട് മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ നിന്ന് സഹോദരിമാരായ മൂന്ന് യുവതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി. സവിത (26), ശശികല (18), സൗമ്യ(16) എന്നീ സഹോദരിമാരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഇവരുടെ സഹോദരന്‍റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി വഴക്കുണ്ടായതായി പൊലീസ് പറയുന്നു.

You might also like

Comments are closed.