Times Kerala

ശിവശങ്കറിനെ കുരുക്കി സ്വപ്ന; സ്വര്‍ണം വെച്ചത് ശിവശങ്കർ പറഞ്ഞിട്ടാണെന്നും, മൂന്ന് തവണ ഒരുമിച്ചു വിദേശയാത്ര നടത്തിയെന്നും മൊഴി

 
ശിവശങ്കറിനെ കുരുക്കി സ്വപ്ന; സ്വര്‍ണം വെച്ചത് ശിവശങ്കർ പറഞ്ഞിട്ടാണെന്നും, മൂന്ന് തവണ ഒരുമിച്ചു വിദേശയാത്ര നടത്തിയെന്നും മൊഴി

കൊച്ചി: തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കുന്ന മൊഴിയുമായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.

പ്രതി സ്വപ്‌നയുമായി എം ശിവശങ്കര്‍ 3 തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. 2017 ഏപ്രിലില്‍ സ്വപ്‌നയുമൊന്നിച്ച് യുഎഇയിലക്ക് യാത്ര ചെയ്‌തെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു .2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്‌നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു.

2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശത്തിനിടയിലും ഇരുവരും കണ്ടു. സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നും സ്വപ്‌ന സമ്മതിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

Related Topics

Share this story