Times Kerala

ഗർഭം ധരിക്കാൻ മാത്രം പുരുഷന്മാരെ തേടി സ്ത്രീകൾ കൂട്ടത്തോടെ എത്തുന്ന ഒരു സ്ഥലം, അതും നമ്മുടെ ഇന്ത്യയിൽ.!

 
ഗർഭം ധരിക്കാൻ മാത്രം പുരുഷന്മാരെ തേടി സ്ത്രീകൾ കൂട്ടത്തോടെ എത്തുന്ന ഒരു സ്ഥലം, അതും നമ്മുടെ ഇന്ത്യയിൽ.!

ഇവിടെയുള്ള പുരുഷന്മാരിൽ നിന്നും ഗർഭവതികളാകാൻ ആഗ്രഹിച്ച് ഈ നൂറ്റാണ്ടിലും സ്ത്രീകൾ പുരുഷന്മാരെ തേടിയെത്തുന്ന ഒരു സ്ഥലം ഇന്ത്യയിലുണ്ട്. കേൾക്കുമ്പോൾ ആദ്യമൊന്നും വിശ്വസിക്കാൻ കഴിയില്ലെങ്കിലും സംഗതി സത്യമാണ്. ഗർഭിണികളാകാൻ പുരുഷന്മാരെ തേടി സ്ത്രീകൾ എത്തുന്ന ഒരിടമുണ്ട് വേറെയെവിടേയുമല്ല ഇന്ത്യയിലെ ലഡാക്കിലാണ് ഈ സ്ഥലമുള്ളത്.

എന്താണ് ഇവിടെയുള്ള പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നു എന്നറിയാൻ അൽപ്പം ചരിത്രം കൂടി അറിഞ്ഞിരിക്കണം, കാരണം ഇവിടെയുള്ളത് ആര്യവംശത്തിൽ പെട്ടവരാണ്. ഏറ്റവും ശുദ്ധമായ രക്തം ആര്യന്മാരുടേതാണെന്ന് വിശ്വസിച്ച ഹിറ്റ്ലർ പണ്ട് മറ്റു വംശത്തിൽപ്പെട്ടവരെ കൊന്നൊടുക്കിയ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. അതിനു സമാനമായ ചിന്ത തന്നെയാണ് ഇവിടെയും സ്ത്രീകളെ ആകർഷിക്കുന്നത് ഇവിടെ പക്ഷെ കൊന്നൊടുക്കാനല്ല പുതിയ തലമുറയ്ക്ക് ജന്മം നൽകാനാണ് സ്ത്രീകളെത്തുന്നത്.ഗർഭം ധരിക്കാൻ മാത്രം പുരുഷന്മാരെ തേടി സ്ത്രീകൾ കൂട്ടത്തോടെ എത്തുന്ന ഒരു സ്ഥലം, അതും നമ്മുടെ ഇന്ത്യയിൽ.!

സമൂഹത്തിൽ ഏറ്റവും ആഢ്യത്വമുള്ളതും ഉയർന്നുനിൽക്കുന്നതുമായ വംശം ആര്യന്മാരുടേതാണെന്ന് തിരിച്ചറിവാണ് ഈ സംഭവത്തിന് പിന്നിൽ. ആര്യന്മാർ പൊതുവെ ശുദ്ധരക്തമാണ് മറ്റേതു വിഭാഗത്തേക്കാളും ഉയർന്നു നിൽക്കുന്നവരുമാണ് എന്നൊരു ചിന്ത പണ്ടുകാലം മുതലേ മനുഷ്യ മനസുകളിൽ വേരോടിയിട്ടുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ സവർണർ അവർണർ എന്ന തരംതിരിവ് തന്നെ വേണം പറയാൻ. വെളുത്ത നിറവും നീല കണ്ണും സ്വർണ്ണ നിറവുമുള്ള മുടിയുമാണ് ടിപ്പിക്കൽ ആര്യന്മാരുടെ രൂപം ഇത്തരം വിഭാഗക്കാരായ ബ്രോക്പ സമുദായക്കാർ ഇപ്പോൾ ലഡാക്കിൽ മാത്രമാണുള്ളത്.

പണ്ടത്തെ ആര്യന്മാരുടെ പിന്തലമുറക്കാരണ് ഇവർ അലക്സാണ്ടർ ചക്രവർത്തിയുടെ ആർമിയുമായി ബന്ധപ്പെട്ടിരുന്ന ഇവർ ശുദ്ധരക്തമുള്ള ആര്യന്മാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇവരിൽ നിന്ന് കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പല സ്ത്രീകളും ഇപ്പോഴും ലഡാക്കിൽ ഈ പ്രതേക വിഭാഗത്തിനടുത്ത് എത്തുന്നത്. ആര്യന്മാരുടെ എല്ലാ സ്വഭാവ വിശേഷങ്ങളും രൂപസാദൃശ്യവുമുള്ള ഇവർക്ക് അവരുടേതായ പ്രതേക ജീവിത രീതികളുമുണ്ട്.ഗർഭം ധരിക്കാൻ മാത്രം പുരുഷന്മാരെ തേടി സ്ത്രീകൾ കൂട്ടത്തോടെ എത്തുന്ന ഒരു സ്ഥലം, അതും നമ്മുടെ ഇന്ത്യയിൽ.!

1991 ൽ ബ്രോക്പ എന്ന ഈ വംശജർ 1900 പേർ മാത്രമാണുണ്ടായിരുന്നത് ഈ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പുറം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ അനുവാദമില്ല. ഏതെങ്കിലും സ്ത്രീകൾ ആര്യന്മാരല്ലാത്തവരെ വിവാഹം ചെയ്താൽ ഇവരെ വീണ്ടും ആര്യ സമുദായതിൽ ചേർക്കാറില്ല. ലഡാക്കിലെ നാല് ഗ്രാമങ്ങളിൽ മാത്രം ഒറ്റപ്പെട്ടു കഴിയുകയാണിവർ എന്നാൽ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ ബ്രോക്പ വംശത്തിൽപ്പെട്ട പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ ലഡാക്കിൽ എത്തുന്നു എന്നത് സത്യമാണ്.ഗർഭം ധരിക്കാൻ മാത്രം പുരുഷന്മാരെ തേടി സ്ത്രീകൾ കൂട്ടത്തോടെ എത്തുന്ന ഒരു സ്ഥലം, അതും നമ്മുടെ ഇന്ത്യയിൽ.!

ആര്യരക്തത്തോടും സ്വഭാവത്തോടും രൂപത്തോടും കൂടി കുട്ടികളെ നേടുക എന്നത് മാത്രമാണ് ഈ വരവിന്റെ ഉദ്ദേശം ഈ പ്രദേശത്തിത് ഇപ്പോലൊരു ബിസിനസ്സായി വളർന്നുകഴുഞ്ഞു. മറ്റു സ്ത്രീകൾ ഇവിടെയെത്തി പുരുഷന്മാരിൽ നിന്നും ഗർഭം ധരിച്ച പകരം പണം നൽകി മടങ്ങുന്ന ബിസിനസ്. ലോകത്തിപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ബ്രോംപ വംശക്കാർ മാത്രമാണ് യഥാർത്ഥ ആര്യന്മാരെന്നു പറയപ്പെടുന്നത് അതുതന്നെയാകണം തങ്ങളുടെ കുഞ്ഞുങ്ങൾ ഏറ്റവും മികച്ചവരാകണമെന്ന ആഗ്രഹം അമ്മമാരെ ഇവിടേക്ക് എത്തിക്കുന്നത്.

Related Topics

Share this story