Times Kerala

കൊടും വേനലിലും മഴ പെയ്യിച്ച മനുഷ്യനെ അറിയോ.? വരൾച്ചയിലായ സാന്റിയാഗോ എന്ന സ്ഥലത്ത് പ്രളയം സൃഷ്‌ടിച്ച ചാൾസ് ഹാറ്റ്‌ഫീൽഡ് എന്ന ‘മഴമനുഷ്യന്റെ’ കഥ

 
കൊടും വേനലിലും മഴ പെയ്യിച്ച മനുഷ്യനെ അറിയോ.? വരൾച്ചയിലായ സാന്റിയാഗോ എന്ന സ്ഥലത്ത് പ്രളയം സൃഷ്‌ടിച്ച ചാൾസ് ഹാറ്റ്‌ഫീൽഡ് എന്ന ‘മഴമനുഷ്യന്റെ’ കഥ

ഏതു കൊടും വേനൽക്കാലത്തും മഴപെയ്യിക്കാനുള്ള വിദ്യ ഞാൻ കണ്ടുപിടിച്ചു, ചാൾസ് ഹാറ്റ്‌ഫീൽഡിന്റെ ഈ വാക്കുകൾ തമാശയായാണ് കൂട്ടുകാർ കരുതിയത്. ഒരു അരക്കിറുക്കനാണ് ചാൾസ് മണിക്കൂറുകളോളം ഒറ്റയ്ക്കിരുന്ന് എന്തൊക്കെയോ പരീക്ഷണങ്ങൾ നടത്തും അതിൽ മിക്കതും രാസവസ്തുക്കൾ കൊണ്ടുള്ള പരീക്ഷണങ്ങളും ആയിരിക്കും. ചോദിക്കുന്നവരോട് ചാൾസ് പറയും, മഴപെയ്യിക്കാനുള്ള മരുന്നാണ് ഞാൻ ഉണ്ടാക്കുന്നതെന്ന്. വർഷം 1904 അമേരിക്കയിലെ ലോസാൻജിലസ് കൊടും വരൾച്ച നേരിടേണ്ടിവന്നു 100 ഡോളർ തന്നാൽ ഞാൻ മഴപെയ്യിക്കാം എന്ന ചാൾസ് പറഞ്ഞു, ചാൾസ് പറഞ്ഞപ്പോൾ നാട്ടുകാർ സമ്മതിക്കുകയും ചെയ്തു.കൊടും വേനലിലും മഴ പെയ്യിച്ച മനുഷ്യനെ അറിയോ.? വരൾച്ചയിലായ സാന്റിയാഗോ എന്ന സ്ഥലത്ത് പ്രളയം സൃഷ്‌ടിച്ച ചാൾസ് ഹാറ്റ്‌ഫീൽഡ് എന്ന ‘മഴമനുഷ്യന്റെ’ കഥ

കുറെയേറെ രാസവസ്തുക്കളുമായി ചാൾസ് വലിയൊരു കുന്നിൻ മുകളിൽ കയറി അവിടെ കൂടാരം കെട്ടി പരീക്ഷണം തുടങ്ങി. 20 മുതൽ 30 അടി വരെ നീളമുള്ളതും തുറന്നതും വലിയതുമായ ടവറുകളായിരുന്നു, അതിൽ കൂടാരങ്ങളും ഉണ്ടായിരുന്നു. ടവറുകളിൽ അദ്ദേഹം നിർമിച്ച രാസവസ്തുക്കൾ ഒഴിക്കുകയും അത് നീരാവിയായി ആകാശത്തേക്ക് പോവുകയും ചെയ്തു. മൂന്നാം ദിവസം ആർത്തലച്ചു മഴപെയ്യുവുകയാണ് ചെയ്തത്. ലോസാൻജിലസ് വെള്ളത്തിലാവുകയും ചെയ്തു അമ്പരന്ന് പോയ നാട്ടുകാർ ചാൾസിനു 200 ഡോളർ നൽകി.ഈ സംഭവം നാടാകെ പരന്നു, ഇരുപത്തിമൂന്ന് രാസവസ്തുക്കൾ പ്രതേക രീതിയിൽ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകുന്ന പുകയാണ് മഴപെയ്യിക്കുന്നതെന്ന് ചാൾസ് വിശദീകരിച്ചു.

എന്നാൽ ഈ രഹസ്യ മരുന്നുകളുടെ പേര് അദ്ദേഹം വെളിപ്പെടിത്തിയില്ല. 1915 ൽ അമേരിക്കയിലെ സാന്റിയാഗോ എന്ന സ്ഥലം വരൾച്ചയിലായി ഇത്തവണയും ജനങ്ങൾ ചാൾസ് ഹാറ്റ്ഫീൽഡിനെ സമീപിച്ചു അദ്ദേഹം അദ്ദേഹത്തിന്റെ മരുന്ന് പ്രയോഗം അവിടെയും നടത്തി. പക്ഷെ ഇത്തവണ അദ്ദേഹത്തിന് ലഭിച്ചത് 1000 ഡോളറാണ് അദ്ദേഹത്തിന്റെ മരുന്ന് പ്രയോഗം അവിടെ ഏറ്റു, പക്ഷെ ഇ മഴ പെയ്തതിൽ സാന്റിയാഗോ മുഴുവൻ വെള്ളത്തിലായി. വറ്റിയിരുന്ന സാന്റിയാഗോ ഡാം മുഴുവൻ വെള്ളം കൊണ്ട് നിറയുകയും ഡാമിന്റെ ഒരു ഭാഗം അധികൃതർക്ക് നീക്കേണ്ടി വരുകയും ചെയ്തു എന്നാൽ ഡാം പൊട്ടിത്തെറിക്കുകയാണ് ചെയ്തത്.കൊടും വേനലിലും മഴ പെയ്യിച്ച മനുഷ്യനെ അറിയോ.? വരൾച്ചയിലായ സാന്റിയാഗോ എന്ന സ്ഥലത്ത് പ്രളയം സൃഷ്‌ടിച്ച ചാൾസ് ഹാറ്റ്‌ഫീൽഡ് എന്ന ‘മഴമനുഷ്യന്റെ’ കഥ

അമേരിക്കയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഡാം സ്ഫോടനമാണ് സാന്റിയാഗോ ഡാം സ്ഫോടനം ഇതാണ് അന്ന് നടന്നത് ഇതിൽ വീടുകൾ ഒഴുകിപോവുകയും, റെയിൽ പാളങ്ങൾ, പാലങ്ങൾ, റോഡുകൾ മുതലായവ നശിക്കുകയും ചെയ്‌തു. 23പേർ മരിക്കുകയും ചെയ്തു, എങ്കിലും പിന്നെയും ചാൾസ് പലയിടത്തും മഴപെയ്യിച്ചു. 500 തവണയെങ്കിലും ചാൾസ് മഴ മരുന്ന് ഉപയോഗിച്ച് മഴയുണ്ടാക്കി എന്നാൽ ചാൾസ് വെറും തട്ടിപ്പുകാരനെന്നും ചിലർ വാദിച്ചു.

കാലാവസ്ഥയെപ്പറ്റി പഠിച്ച ചാൾസിന് മഴ പെയ്യുന്ന സമയം കൃത്യമായി അറിയാമത്രേ, മഴപെയ്യാറാകുമ്പോഴാണ് ചാൾസ് മരുന്നുമായി എത്തുന്നതെന്നും അവർ പറഞ്ഞു. ഇതുകൊണ്ടൊന്നും ആ മഴ മനുഷ്യന്റെ പ്രശസ്തി ഇല്ലാതായില്ല, മഴമരുന്നിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ ലക്ഷക്കണക്കിന് ഡോളർ തരാമെന്നും പലരും വാഗ്ദാനം ചെയ്തു. ഇല്ല ഞാൻ രഹസ്യം വെളിപ്പെടുത്തില്ല ദുഷ്ടന്മാരുടെ കയ്യിൽ ഈ വിദ്യയെത്തിയാൽ ഏതു നാടും നശിപ്പിക്കാൻ കഴിയും. 1958 ൽ ചാൾസ് ഹാറ്റ്ഫീൽഡ് മരണമടഞ്ഞു, കാലിഫോർണിയയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത് ആ മഴമരുന്നിന്റെ രഹസ്യവും എന്നെന്നേക്കുമായി ചാൾസിനൊപ്പം ആ ശവക്കല്ലറയിൽ ഉറങ്ങുന്നു. ചുരുളഴിയാത്ത ആ രഹസ്യം ഇന്നും അവശേഷിക്കുന്നു.

Related Topics

Share this story