Nature

കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ ഒരു കൂട്ടാളി കൂടി അറസ്റ്റിൽ

കാൺപൂർ: കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഒരു കൂട്ടാളിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂരിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ രാജേന്ദ്ര മിശ്രയാണ് അറസ്റ്റിലായത്.

കേസില്‍ കസ്റ്റഡിയിലിരിക്കെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാത് മിശ്രയുടെ പിതാവാണ് ഇയാള്‍. കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവരാജ്‌പൂരില്‍ നിന്ന് രാജേന്ദ്ര മിശ്ര പിടിയിലായത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.