Times Kerala

NEET JEE പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി; പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലന്ന് നിരീക്ഷണം

 
NEET JEE പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി; പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലന്ന് നിരീക്ഷണം

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കേണ്ട NEET, JEE പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യപെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജികൾ തള്ളിയത്.പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തില്‍ ആക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കോവിഡിന് എതിരായ വാക്‌സിന്‍ തയ്യാറാകുന്നത് വരെ NEET, JEE പരീക്ഷകള്‍ നീട്ടിവെക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സെപ്റ്റംബര്‍ ആദ്യ വാരം ആണ് JEE പരീക്ഷ. JEE പരീക്ഷ ഓണ്‍ലൈന്‍ ആയി ആകും നടക്കുക.

Related Topics

Share this story