Nature

മധുരയെ തമിഴ്‌നാടിന്‍റെ രണ്ടാം തലസ്ഥാനമായി പരിഗണിക്കണം: റവന്യൂ മന്ത്രി ആർ.ബി ഉദയ കുമാർ

ചെന്നൈ: മധുരയെ തമിഴ്‌നാടിന്‍റെ രണ്ടാം തലസ്ഥാനമായി പരിഗണിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് റവന്യൂ മന്ത്രി ആർ.ബി ഉദയ കുമാർ. ഇക്കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതായും അദ്ദേഹം അറിയിച്ചു.

മധുരയെ രണ്ടാം തലസ്ഥാനമാക്കിയാൽ സാമ്പത്തിക വളർച്ച, വ്യാവസായിക വികസനം, തൊഴിൽ വളർച്ച എന്നിവക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം വരെ ആകാം എന്ന് ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂസൻ ഹരിചന്ദൻ പറഞ്ഞതിനെ തുടർന്നാണ് ആർ.ബി ഉദയ കുമാറിന്‍റെ പ്രസ്താവന. എല്ലാ ആധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മധുരയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.