Nature

രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ളുമില്ല; ബി​ജെ​പി ബ​ന്ധ​ത്തി​ൽ പ്രതികരണവുമായി ഫേ​സ്ബു​ക്ക്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു​വേ​ണ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ തിരുത്തിയെന്ന റി​പ്പോ​ർ​ട്ടു​ക​ൾക്കെതിരെ പ്രതികരണവുമായി ഫേ​സ്ബു​ക്ക്. രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ളും നോ​ക്കാ​തെ​യാ​ണു വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ കമ്പനി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്  ഫേ​സ്ബു​ക്കിക്ക് പ്രതികരിച്ചു.

വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളും അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളും ഫേ​സ്ബു​ക്ക് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ആ​രു​ടെ​യും രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളോ പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ളോ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​ന​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന്യാ​യ​വും കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണെ​ന്നും ഫേ​സ്ബു​ക്ക് വ​ക്താ​വ് പ​റ​ഞ്ഞു.

വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു വേ​ണ്ടി ഫേ​സ്ബു​ക്ക് തി​രു​ത്തി​യെ​ന്നാ​ണു വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബി​ജെ​പി നേ​താ​വ് ടി. ​രാ​ജാ​സിം​ഗി​ന്‍റെ വി​ദ്വേ​ഷ പോ​സ്റ്റി​നെ​തി​രാ​യ ന​ട​പ​ടി​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ബി​ജെ​പി​ക്കു വേ​ണ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ തി​രു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. മു​സ്ലിം​ക​ൾ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്നും പ​ള്ളി​ക​ൾ ത​ക​ർ​ക്ക​ണ​മെ​ന്നും റോ​ഹി​ങ്ക്യ മു​സ്ലിം​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്നു​മാ​യി​രു​ന്നു തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി നേ​താ​വാ​യ രാ​ജാ​സിം​ഗി​ന്‍റെ പോ​സ്റ്റ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഫേ​സ്ബു​ക്ക് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫേ​സ്ബു​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ രാ​ജാ​സിം​ഗ് ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ഫേ​സ്ബു​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റി​യ​താ​യി വെ​ളി​പ്പെ​ട്ട​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.