Times Kerala

ബീഫ് ഫ്രെയ്ക്ക് പകരം നൽകിയത് കാർ, യുവാക്കൾ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചു തകർത്തു; 60കാരൻ ഗുരുതരാവസ്ഥയിൽ

 
ബീഫ് ഫ്രെയ്ക്ക് പകരം നൽകിയത് കാർ, യുവാക്കൾ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചു തകർത്തു; 60കാരൻ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ബീഫ് ഫ്രെയ്ക്ക് പകരം ബീഫ് കറി നല്‍കിയതിൽ പ്രകോപിതരായ യുവാക്കൾ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചു തകര്‍ത്തു. സംഭവത്തിൽ ചേര്‍ത്തല എസ്‌എല്‍ പുരത്ത് ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാരന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്കരനാണ് (60) ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു യുവാക്കളുടെ ആക്രമണം.മൂന്ന് യുവാക്കളാണ് ഹോട്ടലിൽ ആക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച ബീഫ് ഫ്രൈ ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം.ഹോട്ടലിന്റെ അടുക്കളയില്‍ കയറിയാണ് ഭാസ്കരനെ ആക്രമിച്ചത്. തലയുടെ പിന്‍ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ ഭാസ്കരന് ആലപ്പുഴ മെഡിക്കല്‍ കോള് ആശുപത്രിയില്‍ ഇന്നു ശസ്ത്രക്രിയ നടത്തും. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളില്‍ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പൊലീസ് കേസ് എടുത്തു.

Related Topics

Share this story