Times Kerala

രാജസ്ഥാനില്‍ പാകിസ്ഥാൻ പതാകയുടെ മുദ്രയുള്ള ബലൂൺ കണ്ടെത്തി; അന്വേഷണം

 
രാജസ്ഥാനില്‍ പാകിസ്ഥാൻ പതാകയുടെ മുദ്രയുള്ള ബലൂൺ കണ്ടെത്തി; അന്വേഷണം

ജയ്‌പൂർ: രാജസ്ഥാനിലെ ഖജുവാലയിൽ നിന്നും പാകിസ്ഥാൻ പതാക മുദ്ര ചെയ്‌ത ബലൂൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. ബിക്കാനീർ ജില്ലയിലെ ഖജുവാലയിലെ വയലിൽ നിന്നാണ് കഴിഞ്ഞ ദിവസം ബലൂൺ കണ്ടെത്തിയത്. “ആസാദി മുബാറക്ക്” എന്നും ബലൂണിൽ എഴുതിയിട്ടുണ്ട്. പ്രദേശത്തെ കർഷകനാണു വയലിൽ ബലൂൺ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബലൂൺ നിലവിൽ ഖജുവാല പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ ഇന്‍റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. മുമ്പും ഇത്തരത്തിൽ പാകിസ്ഥാൻ മുദ്രയുള്ള ബലൂൺ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഖജുവാല.

Related Topics

Share this story