Times Kerala

അമ്മ മരിക്കുമ്പോൾ കോവിഡ് നെഗറ്റീവ്, സർട്ടിഫിക്കറ്റും കയ്യിലുണ്ട്;ആരോപണങ്ങൾക്ക് മറുപടിയുമായി അൽഫോൻസ് കണ്ണന്താനം

 
അമ്മ മരിക്കുമ്പോൾ കോവിഡ് നെഗറ്റീവ്, സർട്ടിഫിക്കറ്റും കയ്യിലുണ്ട്;ആരോപണങ്ങൾക്ക് മറുപടിയുമായി അൽഫോൻസ് കണ്ണന്താനം

കൊച്ചി: അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്നും, ഇക്കാര്യം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു എന്നുമുള്ള ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോൾ കോവിഡ് നെഗറ്റിവായിരുന്ന എന്ന് അദ്ദേഹം പറഞ്ഞു. മരിക്കുന്നതിനു മുൻപുതന്നെ രോഗം നെഗറ്റീവായിരുന്നു.മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം നാട്ടിൽ കൊണ്ടു വരികയും സംസ്കരിക്കുകയും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസിൽ നടത്തിയ പരിശോധനകളുടെ ഫലം ആർക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ജൂൺ 10നാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് മൃതദേഹം വിമാനത്തിൽ കോട്ടയം മണിമലയിലെത്തിച്ച് പൊതുദർശനത്തിനുവച്ച ശേഷം 14ന് സംസ്കരിക്കുകയായിരുന്നു. പൊതുപ്രവർത്തകൻ ജോമോൻ പുത്തന്പുരാക്കലാണ് കണ്ണന്താനത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്.

Related Topics

Share this story