Times Kerala

ആഡംബര ബൈക്കിൽ മാല മോഷണം; പ്രതികളിലൊരാള്‍ പിടിയിൽ; കൂട്ട് പ്രതിക്കായി തിരച്ചിൽ

 
ആഡംബര ബൈക്കിൽ മാല മോഷണം; പ്രതികളിലൊരാള്‍ പിടിയിൽ; കൂട്ട് പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ സ്ത്രീയുെട മാല കവര്‍ന്ന പ്രതികളിലൊരാള്‍ പിടിയിലായി. മലപ്പുറം കാവന്നൂര്‍ സ്വദേശി സന്ദീപിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതി അനസിനായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.ഇക്കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് മാമ്പറ്റ സ്കൂളിന് സമീപത്ത് വച്ച് വീട്ട് ജോലിക്ക് പോകുകയായിരുന്ന അഗസ്ത്യമൂഴി സ്വദേശിനി ലീലയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നത്. ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് പ്രതികൾ കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ സഞ്ചരിച്ച ആഡംബര ബൈക്കിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് സന്ദീപ് കുടുങ്ങിയത്. കാവന്നൂരിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയ സ്വര്‍ണം പൊലീസ് കണ്ടെടുത്തു.

Related Topics

Share this story