Nature

ദു​രി​താ​ശ്വാ​സ ക്യാമ്പിൽ ത​ട്ടി​പ്പു ന​ട​ത്തി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കു സ​സ്പെ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സ ക്യാമ്പിൽ ത​ട്ടി​പ്പു ന​ട​ത്തി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ് ചെയ്തു. ആ​ല​പ്പു​ഴ നീ​ലം​പേ​രൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​പി സു​കു​മാ​ര​നെ​യാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്കു പദവിയിൽ നിന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ലാ​ണു സു​കു​മാ​ര​ൻ തട്ടിപ്പ്  ന​ട​ത്തി​യ​ത്. കാ​ണാ​താ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കൈ​ന​ടി പോ​ലീ​സും അ​ന്വേ​ഷ​ണം ആരംഭിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.