Times Kerala

തിരുവനന്തപുരത്തെ ആരും കൊലക്ക് കാരണമായത് റേഡിയോ ഓഫ് ചെയ്തതിലുണ്ടായ വൈരാഗ്യം; സഹോദരനെ യുവാവ് കൊലപ്പെടുത്തിയത് കമ്പിവടി കൊണ്ട് തലക്കടിച്ച്; പ്രതി മാനസിക രോഗിയെന്നും റിപ്പോർട്ട്

 
തിരുവനന്തപുരത്തെ ആരും കൊലക്ക് കാരണമായത് റേഡിയോ ഓഫ് ചെയ്തതിലുണ്ടായ വൈരാഗ്യം; സഹോദരനെ യുവാവ് കൊലപ്പെടുത്തിയത് കമ്പിവടി കൊണ്ട് തലക്കടിച്ച്; പ്രതി മാനസിക രോഗിയെന്നും റിപ്പോർട്ട്

തിരുവനന്തപുരം: അരുവിക്കരയിൽ അനുജനെ സഹോദരൻ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. കാച്ചാണി സ്വദേശിയായ സമീർ (27) ആണ് മൂത്ത സഹോദരന്‍റെ അടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി 12.30നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. റേഡിയോ ഓഫ് ചെയ്‌തെന്ന വൈരാഗ്യത്തിലാണ് വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടന്ന സമീറിനെ സഹോദരൻ ഹിലാൽ കമ്പി വടി കൊണ്ട് തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ പോലീസ് ഉടൻ തന്നെ പൊലീസ് യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് മരണം സംഭവിക്കുകയായിരുന്നു. അതേസമയം, പ്രതി മാനസിക രോഗിയാണെന്നാണ് റിപ്പോർട്ട്.ഇയാളെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Topics

Share this story