വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റിവച്ച് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. സെപ്റ്റംബര്‍ 19നാണ് ന്യൂസിലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനിരുന്നത്.
കഴിഞ്ഞ ദിവസം ഓക്ലാൻഡില് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുവാന്‍ രാഷ്ട്രീയ എതിരാളികളുടെ സമ്മര്‍ദ്ദം പ്രധാനമന്ത്രി നേരിട്ടിരുന്നു.
നൂറ് ദിവസത്തോളം ന്യൂസിലൻഡില്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ട്ടി നേതാക്കളുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായും ചര്‍ച്ച നടത്തിയതിന് ശേഷം ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments are closed.