Times Kerala

തിരുവനന്തപുരത്ത് സഹോദരനെ യുവാവ് തലക്കടിച്ചു കൊലപ്പെടുത്തി; കാരണം റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യം

 
തിരുവനന്തപുരത്ത് സഹോദരനെ യുവാവ് തലക്കടിച്ചു കൊലപ്പെടുത്തി; കാരണം റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യം

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അരുവിക്കര കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ (27) ആണ് സ്വന്തം സഹോദരന്റെ കൈകൊണ്ട് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.കമ്പിവടി കൊണ്ട് തലയ്ക്കടിച്ചാണ് ഹിലാൽ സമീറിനെ കൊലപ്പെടുത്തിയത്.

Related Topics

Share this story