Times Kerala

സംസാരം ആരോഗ്യത്തിന് ഹാനികരം, ആദ്യത്തെ `മൂക മാർക്കറ്റ്´ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു.!

 
സംസാരം ആരോഗ്യത്തിന് ഹാനികരം, ആദ്യത്തെ `മൂക മാർക്കറ്റ്´ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു.!

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം ഇനി ‘മൂക മാർക്കറ്റ്’. ഇവിടെ മത്സ്യം വിൽക്കുന്നവരും വാങ്ങാൻ എത്തുന്നവരും തമ്മിൽ സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പൊലീസാണ് ‘മൂക മാർക്കറ്റ്’ എന്ന ആശയം നടപ്പാക്കുന്നത്. വിൽക്കുന്നവരും തമ്മിൽ സംസാരം പാടില്ലെന്നും വില പേശലിനു പകരം പ്രദർശിപ്പിച്ചിട്ടുള്ള വില നൽകി മത്സ്യം വാങ്ങണമെന്നുമാണ് പോലീസ് നൽകിയിരിക്കുന്ന നിർദേശം. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം വിഴിഞ്ഞം പൊലീസാണ് പ്രദേശത്ത് ഇതാദ്യമായി മൂക മാർക്കറ്റ് എന്ന ആശയം ഇന്നു മുതൽ നടപ്പാക്കുന്നത്.മത്സ്യം വാങ്ങാനെത്തുന്നവർ ആവശ്യാനുസരണം പണം ചില്ലറയായി കൊണ്ടുവരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Related Topics

Share this story