ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 941 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 26,47,664 ആയി. രാജ്യത്തെ കോവിഡ് മരണ സംഖ്യ 50,921 ആയി ഉയര്‍ന്നു.
നിലവിൽ 6,76,900 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 19,19,843 പേര് ഇതുവരെ രോഗമുക്തി നേടി. ഇന്നലെ മാത്രം 7,31,697 സാമ്പിളുകള്‍ പരിശോധിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമായി വ്യാപിക്കുകയാണ്.
Comments are closed.