Nature

തൊ​ഴി​ലി​നെ കു​റിച്ചും സമ്പദ് വ്യവസ്ഥയെ കുറിച്ചും മോ​ദി എ​ന്തേ പ​റ​ഞ്ഞി​ല്ല?; സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചെങ്കോട്ടയിലെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​നെ​തി​രേ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന. സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു സൃ​ഷ്ടി​ച്ച തൊഴിലിനെ കു​റി​ച്ചും സമ്പദ് വ്യവസ്ഥ പു​ന​രു​ദ്ധ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​കു​റി​ച്ചും ചെങ്കോട്ട പ്ര​സം​ഗ​ത്തി​ൽ പ​റ​യാ​ത്ത​തി​നെ​തി​രേ​യാ​ണു വി​മ​ർ​ശ​നം.

രാ​ജ്യ​ത്തു ഇ​തു​വ​രെ 14 കോ​ടി ആ​ളു​ക​ൾ​ക്കാ​ണു തൊ​ഴി​ൽ ന​ഷ്ട​മായത്. ഭാ​വി​യി​ൽ ഇത് ഉ​യ​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. രാജ്യത്തെ ജോ​ലി, വ്യ​വ​സാ​യ​ങ്ങ​ൾ, തൊ​ഴി​ൽ മേ​ഖ​ല എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ഇ​തേ​ക്കു​റി​ച്ചു സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നുവെന്ന് ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാം​ന​യി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സൈ​ന്യ​വും വ്യോ​മ​സേ​ന​യു​മു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തെ ദാ​രി​ദ്ര്യത്തോ​ടും തൊ​ഴി​ലി​ല്ലാ​യ്മ​യോ​ടും ആര് പോ​രാ​ടുമെന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ ചോ​ദി​ക്കു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.